NEWS
തദ്ദേശ ജന പ്രതിനിധികളുടെ സംഗമം നാളെ
01/04/2025 08:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടപ്പെടുന്ന പ്രചരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നാളെ നടക്കും. ത്രിതല പഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോർപ്പറേഷൻ ജന പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 10ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതും, പഞ്ചായത്തുകളുടെ അധികാരം വെട്ടിപ്പിടിച്ചതും, രാഷ്ട്രീയ താല്പര്യപ്രകാരം വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയതും പൊതുജന സമക്ഷം തുറന്നു കാട്ടുന്നതിനായാണ് കോണ്‍ഗ്രസ് പ്രതിഷേധമെന്ന് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











